പൃഥ്വിയെയും ഇന്ദ്രജിത്തിനെയും ഒഴിവാക്കാനും ശ്രമം നടന്നിരുന്നു | filmibeat Malayalam

2017-11-06 617

Mallika Sukumaran About Malayalam Film Industry

മലയാള സിനിമയിലെ ശത്രുതയെയും പകപോക്കലിനെയും കുറിച്ച് നമുക്കെല്ലാവര്‍ക്കും ഏകദേശ ധാരണയുണ്ട്. നടന്‍ തിലകന്‍ ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്. തിലകന് പുറമെ നടന്‍ സുകുമാരനും അമ്മയുടെ വിലക്കുകളെ നേരിട്ടിട്ടുണ്ട്. പ്രതികരിക്കാന്‍ ശീലിച്ച തന്റെ ഭര്‍ത്താവിന് മാത്രമല്ല, മക്കള്‍ക്കും ഈ അവസ്ഥ ഉണ്ടായിട്ടുണ്ട് എന്ന് നടി മല്ലിക സുകുമാരന്‍ പറയുന്നു. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് താരപത്‌നി തുറന്നടിച്ചത്. ചാലക്കുടിയില്‍ വച്ച് നടന്ന പൂജ ചടങ്ങില്‍ അമ്മയിലെ വിലക്കിനെ കുറിച്ചും തന്റെ ഭര്‍ത്താവും മക്കളും നേരിട്ട വിലക്കിനെ കുറിച്ചും മല്ലിക പറഞ്ഞു. മക്കളായ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും സിനിമയില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് മല്ലിക സുകുമാരന്‍ ആരോപിയ്ക്കുന്നു. സുകുമാരനും പൃഥ്വിരാജും അമ്മയുടെ വിലക്കിന് ഇരയായിട്ടുണ്ട്.